ജര്‍മന്‍ മാധ്യമങ്ങളെ കൈയിലെടുത്ത് ജെബ് ബുഷ്
Thursday, June 18, 2015 5:29 AM IST
ബര്‍ലിന്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ജെബ് ബുഷിന്റെ ജര്‍മന്‍ സന്ദര്‍ശം വന്‍ വിജയമെന്ന് വിലയിരുത്തല്‍. മാധ്യമപ്രശംസ വ്യാപകമായി പിടിച്ചുപറ്റാന്‍ ജോര്‍ജ് ബുഷിന്റെ മകനും ജോര്‍ജ് ഡബ്ള്യു. ബുഷിന്റെ സഹോദരനുമായ ജെബിനു സാധിച്ചു.

ക്ളെവര്‍ ബുഷ് എന്നാണ് ഒരു പത്രം ജെബിനെ വിശേഷിപ്പിച്ചത്. ജോര്‍ജ് ഡബ്ള്യുവിനെ അപേക്ഷിച്ചു കൂടുതല്‍ ബുദ്ധിമാനും കൂടുതല്‍ ഉത്സുകനും കൂടുതല്‍ ഉല്പതിഷ്ണുവുമാണെന്ന് അവര്‍ തുടരുന്നു.

ഡൈ വെല്‍റ്റ് പറയുന്നത് ജെബ് ന്യൂനപക്ഷങ്ങളുടെ ആളാണെന്നാണ്. ബുഷ് ലൈറ്റ് എന്നാണു ഡെര്‍ സ്പീഗലിന്റെ വിശേഷണം.

ബുഷ് കുടുംബത്തിനു ജര്‍മനിയുമായുള്ള ബന്ധംകൂടി കണക്കിലെടുത്തു മറ്റു റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥികളേക്കാള്‍ പ്രിയം ജെബിനോടാണു മാധ്യമങ്ങള്‍ കാണിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍