ഗുണ നിലവാര പരിശോധനയ്ക്ക് സൌദി കാര്‍ഷിക മന്ത്രാലയ വിദഗ്ധ സംഘം ഇന്ത്യയിലേക്ക്
Wednesday, June 17, 2015 5:17 AM IST
ദമാം: രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി സൌദി കാര്‍ഷിക മന്ത്രാലയത്തിലെ വിദഗ്ധ സംഘം ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് കാര്‍ഷിക മന്ത്രാലയ വക്താവ് ഡോ. ഖാലിദ് അല്‍ ഫുഹൈദ് വ്യക്തമാക്കി.

ഇന്ത്യയില്‍നിന്നു പച്ചമുളക് ഇറക്കുമതി ചെയ്യുന്നതിനു നിലവില്‍ നിരോധനമുണ്ട്. പച്ചമുളകില്‍ അമിത കീടനാശിനി പ്രയോഗം കണ്െടത്തിയതിനാലാണ് ഒരു വര്‍ഷം മുമ്പ് നിരോധനം ഏര്‍പ്പെടുത്തിയത്.

സൌദിയില്‍നിന്നുള്ള വിദഗ്ദ സംഘം ഇന്ത്യ സന്ദര്‍ശിക്കുന്നതോടെ സൌദിയിലേക്കുള്ള പച്ചമുളക് കയറ്റുമതി പുനരാരംഭിച്ചേക്കുമെന്നാണു സൂചന.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം