ഡബ്ളിന്‍ യാക്കോബായ പള്ളിയില്‍ അവധിക്കാല മലയാളം ക്ളാസുകള്‍ ജൂലൈ അഞ്ചു മുതല്‍
Wednesday, June 17, 2015 5:17 AM IST
ഡബ്ളിന്‍: സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ അവധിക്കാല മലയാള ഭാഷാ ക്ളാസുകള്‍ ജൂലൈ അഞ്ചിനു (ഞായര്‍) തുടങ്ങും.

കുട്ടികളില്‍ പിറന്ന നാടിനേക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണു മലയാളം ക്ളാസുകള്‍

ആരംഭിച്ചിരിക്കുന്നത്. മലയാള ഭാഷാ പ്രാവീണ്യവും പ്രായവും അനുസരിച്ച് മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് ക്ളാസുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.

സ്മിത്ത് ഫീല്‍ഡിലുള്ള സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ ജൂലൈ അഞ്ചു മുതല്‍ ഒമ്പതു ഞായറാഴ്ച്ചകളില്‍ 12.30 മുതല്‍ ഉച്ചകഴിഞ്ഞു രണ്ടു വരെയാണ് ക്ളാസുകള്‍. തികച്ചും സൌജന്യമായി നടത്തുന്ന ക്ളാസുകളിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക് 0868054500, 0857184293

പള്ളിയുടെ വിലാസം: ട ഏൃലഴീൃശീ ഖമരീയശലേ ഇവൌൃരവ, ഊയഹശി.