ന്യൂ സഫ മക്ക ആരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
Wednesday, June 17, 2015 5:15 AM IST
റിയാദ്: ആത്മീയവിശുദ്ധി പ്രദാനം ചെയ്യുന്ന റംസാന്‍ ശാരീരികമായും സാമ്പത്തികമായും സാമൂഹ്യപരമായുമുള്ള ചില അച്ചടക്കങ്ങള്‍ നമ്മെ പരിശീലിപ്പിക്കുന്നുണ്െടന്നും നോമ്പിന്റെ സത്ത ഉള്‍ക്കൊള്ളാതെ ആഘോഷമാക്കി മാറ്റുമ്പോഴാണ് റംസാന്‍ എന്താണു വിഭാവനം ചെയ്യുന്നതെന്ന കാര്യം മറന്നു പോകുന്നതെന്നും അതികഠിനമായ ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജലാംശമുള്ള ഭക്ഷണശീലങ്ങളാണ് പിന്തുടരേണ്ടതെന്നും ന്യൂ സഫ മക്ക പോളിക്ളിനിക്ക് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ പരിപാടിയില്‍ റിയാദ് കിംഗ് സൌദ് യൂണിവേഴ്സിറ്റിയിലെ എമര്‍ജന്‍സി മെഡിക്കല്‍ സയന്‍സ് വിഭാഗം മേധാവിയും പ്രഭാഷകനുമായ ഡോ. അബ്ദുല്‍സലാം ഓര്‍മിപ്പിച്ചു.

ഫാസ്റ്ഫുഡ് ശീലം ഉപേക്ഷിക്കുകയും അമിതമായ രീതിയില്‍ ഭക്ഷണം കഴിക്കാതിരിക്കുകയും ഭക്ഷണത്തോടൊപ്പം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളും മാംസാഹാരങ്ങളും കഴിയുന്നതും കുറയ്ക്കണമെന്നും സദസിന്റെ ചില ചോദ്യങ്ങള്‍ക്കുത്തരമായി ഡോക്ടര്‍ അറിയിച്ചു.

ഉപ്പു ചേര്‍ത്ത നാരങ്ങാവെള്ളം കുടിക്കുന്നതു ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. രോഗങ്ങളില്‍നിന്നു വിമുക്തി നേടാന്‍ ഭക്ഷണശീലത്തില്‍ മലയാളി മാറ്റം വരുത്തണമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഡോ. എ.വി. ഭരതന്‍ പരിപാടിക്ക് ആശംസ നേര്‍ന്നു. ക്ളിനിക്ക് എഡിഎം നാസര്‍മാസ്റര്‍ സ്വാഗതവും പിആര്‍ഒ റഫീഖ് പന്നിയങ്കര നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍