മാഗി നിരോധനം: നെസ്ലേയ്ക്കു നഷ്ടം അഞ്ചു കോടി ഡോളര്‍
Tuesday, June 16, 2015 8:20 AM IST
ബര്‍ലിന്‍: ഇന്ത്യയില്‍ മാഗി നൂഡില്‍സ് നിരോധിച്ചതു വഴി സ്വിറ്റ്സര്‍ലന്‍ഡ് കമ്പനി നെസ്ലേയ്ക്കു വന്നത് അഞ്ചു കോടി ഡോളറിന്റെ നഷ്ടം. ഇത്രയും തുകയ്ക്കുള്ള മാഗി നൂഡില്‍സ് പായ്ക്കറ്റുകളാണ് ഇന്ത്യന്‍ വിപണിയില്‍നിന്ന് കമ്പനിക്കു പിന്‍വലിക്കേണ്ടിവരുന്നത്.

210 കോടി ഇന്ത്യന്‍ രൂപ വിലമതിക്കുന്ന മാഗി സ്റോക്ക് പിന്‍വലിച്ചുകഴിഞ്ഞു. മറ്റൊരു 110 കോടിയുടെ സ്റോക്ക് ഫാക്ടറികളിലും വിതരണക്കാരുടെ പക്കലുമായി കെട്ടിക്കിടക്കുന്നു. ഇതിന്റെ ആകെ നഷ്ടമാണ് 320 കോടി രൂപ.

മാഗി നൂഡില്‍സ് കഴിക്കുന്നതില്‍ ഒരു അപകടവുമില്ലെന്നാണ് നെസ്ലേ ഇപ്പോഴും അവകാശപ്പെടുന്നത്. എന്നാല്‍, പേര് ശുദ്ധമാകും വരെ ഇന്ത്യന്‍ വിപണിയില്‍നിന്ന് ഉത്പന്നത്തെ മാറ്റിനിര്‍ത്താനാണ് തീരുമാനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍