ഫുട്ബോള്‍ മൈതാനത്ത് സ്വസ്തിക ചിഹ്നം; ക്രൊയേഷ്യയ്ക്കെതിരേ നടപടി
Tuesday, June 16, 2015 8:19 AM IST
ലണ്ടന്‍: യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കു മുന്‍പ് സ്പ്ളിറ്റിലെ മൈതാനത്ത് സ്വസ്തിക ചിഹ്നം കാണപ്പെട്ട സംഭവത്തില്‍ യുവേഫ ക്രൊയേഷ്യയ്ക്കെതിരേ നടപടി ആരംഭിച്ചു. ക്രൊയേഷ്യ - ഇറ്റലി മത്സരത്തിനു മുന്‍പാണ് മൈതാനത്ത് ചിഹ്നം കണ്ടത്.

നേരത്തെ നോര്‍വേയുമായുള്ള മത്സരത്തിനിടെ ക്രോയേഷ്യന്‍ ആരാധകര്‍ വംശീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നതിനു ശിക്ഷയായി കാണികളെ പ്രവേശിപ്പിക്കാതെ നടത്തിയ മത്സരമായിരുന്നു ഇത്.

ആരോ മനഃപൂര്‍വം അട്ടിമറിക്കു ശ്രമിച്ചതാണെന്നാണ് സ്വസ്തിക സംഭവത്തെക്കുറിച്ച് ക്രൊയേഷ്യന്‍ ഫുട്ബോല്‍ ഫെഡറേഷന്റെ വിശദീകരണം. രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്ത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ക്രൊയേഷ്യന്‍ പ്രസിഡന്റ് കോലിന്‍ഡ ഗ്രാബര്‍ കിറ്റാറോവിച്ച്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍