യൂത്ത് ഇന്ത്യ റമദാന്‍ യുവസംഗമവും ഇഫ്ത്വാറും
Tuesday, June 16, 2015 8:17 AM IST
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റമദാന്‍ യുവ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ജൂണ്‍ 19 നു (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഖൈത്താനിലെ ഗവണ്‍മെന്റ് ഇന്‍ഷ്വറന്‍സ് ഓഫീസിനു സമീപമുള്ള അസദ് അബ്ദുള്‍ അസീസ് അല്‍ സനദ് മസ്ജിദിലാണ് സംഗമം.

പ്രമുഖ യുവ പണ്ഡിതനും വാഗ്മിയുമായ താജുദ്ദീന്‍ മദീനി പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സമ്മേളനത്തില്‍ യൂത്ത് ഇന്ത്യ പ്രസിഡന്റ് റഫീഖ് ബാബു അധ്യക്ഷത വഹിക്കും. പീസ് ടി.വി. പ്രഭാഷകനും റേഡിയന്‍സ് വീക്കിലി ചീഫ് എഡിറ്ററുമായ ഇജാസ് അഹമദ് അസ്ലം ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രന്ഥകാരനും പ്രഭാഷകനുമായ പി.കെ ജമാല്‍, കെഐജി പ്രസിഡന്റ് കെ.എ. സുബൈര്‍, ഹബീബ് മസ്ഊദ്, അനീസ് ഫാറൂഖി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നിര്‍വഹിക്കും. സംഗമത്തില്‍ ഇഫ്താറിനുവേണ്ടി വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൌകര്യം ലഭ്യമാണ്.

വിവരങ്ങള്‍ക്ക് 97322896,97891779.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍