ബ്രെന്റ് വുഡ് രൂപതയുടെ ദുക്റാന തിരുനാള്‍ ആഘോഷം ജൂലൈ നാലിന്
Tuesday, June 16, 2015 6:03 AM IST
ബാസില്‍ഡന്‍ (ലണ്ടന്‍): ഭാരതത്തിന്റെ പ്രഥമ അപ്പസ്തോലനായ മാര്‍തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍ സീറോ മലബാര്‍ ബ്രെന്റ് വുഡ് രൂപത ഇടവകംഗങ്ങള്‍ ബാസില്‍ഡണില്‍ ആഘോഷിക്കുന്നു.

ബാസില്‍ഡനിലെ ഹോളി ട്രിനിറ്റി പള്ളിയില്‍ ജൂലൈ നാലിനു (ശനി) ഉച്ചകഴിഞ്ഞു 2.30 മുതല്‍ രാത്രി 10 വരെയാണ് തിരുനാള്‍ ആഘോഷങ്ങള്‍.

സീറോ മലബാര്‍ ബ്രെന്റ് വുഡ് രൂപത ചാപ്ളെയിന്‍ ഫാ. ജോസ് അന്ത്യാകുളം കൊടിയേറ്റുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. തുടര്‍ന്നു ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയും ലദീഞ്ഞും പ്രദിക്ഷണവും ഉണ്ടായിരിക്കും. ഫോളോ മീ ടെലിവിഷന്‍ ഡയറക്ടര്‍ ഫാ. ജോണ്‍ കൊച്ചുപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും.

തിരുക്കര്‍മങ്ങള്‍ക്കുശേഷം രൂപതയിലെ വിവിധ ഇടവകകളിലെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. തുടര്‍ന്നു സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ പങ്കുകൊണ്ട് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും ബാസില്‍ഡനിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ ബ്രെന്റ് വുഡ് രൂപത ചാപ്ളെയിന്‍ ഫാ. ജോസ് അന്ത്യാകുളം അറിയിച്ചു.

തിരുനാളിനു പ്രസുദേന്തി ആകാന്‍ താത്പര്യമുള്ളവര്‍ തിരുനാള്‍ കമ്മിറ്റി കണ്‍വീനറും ബാസില്‍ഡനിലെ സീറോ മലബാര്‍ ട്രസ്റിയുമായ ജോസഫ് വര്‍ക്കിയുമായി (കുഞ്ഞേട്ടന്‍ :07897448282) ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: പ്രദീപ് കുരുവിള