അബുദാബി ബാവാബത് അല്‍ ഷാര്‍ഖ് മാളില്‍ പെപ്പര്‍മില്‍ റസ്ററന്റ് തുടങ്ങി
Tuesday, June 16, 2015 6:02 AM IST
അബുദാബി: പ്രമുഖ റസ്ററന്റ് ശൃംഖലയായ ടേബിള്‍സ് ഫുഡ് കമ്പനിയുടെ പുതിയ റസ്ററന്റ് പെപ്പര്‍മില്‍ ബാവാബത് അല്‍ ഷാര്‍ഖ് മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

മാസ്റര്‍ ഷെഫ് ഇന്ത്യ മത്സര വിജയി നികിത ഗാന്ധിയും ടേബിള്‍സ് ഫുഡ് സിഇഒ ഷഫീന യൂസഫ് അലിയും ചേര്‍ന്നാണു കൊളോണിയല്‍ ഇന്ത്യന്‍ ശൈലിയില്‍ ഒരുക്കിയ റസ്ററന്റിന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. ഷെഫ് നികിത ഗാന്ധിയും ഷെഫ് ദിലിപ് ജോഹ്രിയും ചേര്‍ന്ന് അതിഥികള്‍ക്കായി പാചക പ്രദര്‍ശനം സംഘടിപ്പിച്ചു. അല്‍ വഹ്ധാ മാള്‍, ലുലു അല്‍ ബര്‍ഷ, ഈസ്റേണ്‍ മാന്‍ഗ്രൂവേസ് എന്നിവിടങ്ങളില്‍ പെപ്പര്‍മില്‍ റസ്ററന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. നയീം മാളിലും ഉടനെ പ്രവര്‍ത്തനം ആരംഭിക്കും. ലുലു ഗ്രൂപ്പിനു കീഴിലാണു റസ്ററന്റ് ശൃംഖലയായ ടേബിള്‍സ് ഫുഡ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള