സെന്റ് ഗ്രിഗോറിയോസ് മഹാഇടവകയുടെ ഒവിബിഎസ് ജൂലൈ രണ്ടിന് ആരംഭിക്കും
Tuesday, June 16, 2015 6:00 AM IST
കുവൈറ്റ്: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവക സണ്‍ഡേ സ്കൂളിന്റെ ആഭിമുഖ്യത്തിലുള്ള ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ജൂലൈ രണ്ടിനു നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് അങ്കണത്തില്‍ ആരംഭിക്കും.

'ഉയരത്തിലുള്ളത് അന്വേഷിപ്പിന്‍' എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തില്‍, പുറമറ്റം സെന്റ് മേരീസ് ഇടവക വികാരിയും നിരണം ഭദ്രാസനത്തിലെ ഒവിബിഎസ് സംഗീത പരിശീലകനുമായ ഫാ. മാത്യു സഖറിയ ക്ളാസുകള്‍ക്കു നേതൃത്വം നല്‍കും.

ഏകദേശം എഴുനൂറോളം കുട്ടികളെയും എഴുപതോളം അധ്യാപകരെയും ഉള്‍പ്പെടുത്തി, വെള്ളി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം നാലു മുതല്‍ 6.30 വരെ ക്രമീകരിച്ചിരിക്കുന്ന ക്ളാസുകള്‍ ജൂലൈ 16നു സമാപിക്കും. അന്നേദിവസം കുട്ടികളുടെ വര്‍ണശബളമായ റാലിയും കലാപരിപാടികളും പൊതു സമ്മേളനവും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍