റവ. ഡോ. ആന്റണി ബിനോയിയുടെ നാമഹേതുക തിരുനാള്‍ ആഘോഷിച്ചു
Tuesday, June 16, 2015 5:58 AM IST
റോം: കേരള റീജണ്‍ ലത്തീന്‍ സമൂഹം വികാരി റവ. ഡോ. ആന്റണി ബിനോയിയുടെ നാമഹേതുക തിരുനാള്‍ ആഘോഷിച്ചു.

ഞായറാഴ്ച ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ദിവ്യബലിക്കുശേഷം നടന്ന ചടങ്ങില്‍ ഇടവക സെക്രട്ടറി മില്ലറ്റ്, ഫാ. ആന്റണി ചെയ്യുന്ന സേവനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ച് ആശംസകളും പ്രാര്‍ഥനകളും നേര്‍ന്നു. തുടര്‍ന്നു സമൂഹം അടുത്തുള്ള ശാലയില്‍ ഒത്തുകൂടുകയും ആശംസാഗാനം ആലപിക്കുകയും മധുരം പങ്കുവയ്ക്കുകയും ചെയ്തു.