എം.എം. ജോസഫ് മുണ്ടിയാനിക്കല്‍ നിര്യാതനായി
Tuesday, June 16, 2015 5:58 AM IST
വിയന്ന: വിയന്നയിലെ പ്രവാസി മലയാളി അനീഷ് മുണ്ടിയാനിയുടെ പിതാവ് കണ്ണൂര്‍ ഉദയഗിരി മുണ്ടിയാനി ജോസഫ് (74, റിട്ട. ഹെഡ്മാസ്റര്‍ കണ്ണൂര്‍ ഉദയഗിരി പ്രത്യാശ യുപി സ്കൂള്‍) നിര്യാതനായി. സംസ്കാരം ജൂണ്‍ 20നു (ശനി) രാവിലെ ഉദയഗിരി പള്ളിയില്‍. പരേതന്‍ കോട്ടയം ആനിക്കാട്ട് മുണ്ടിയാനി കുടുംബാംഗം.

ഭാര്യ: പരേതയായ പള്ളിക്കുന്നേല്‍ കുടുംബാംഗമായ ഗ്രേസി.

മറ്റുമക്കള്‍: നിഷ ഐക്കരേട്ട് (സ്വിറ്റ്സര്‍ലന്‍ഡ്), ആഷ ജോസ് (ബ്രിസ്ബെയ്ന്‍). മരുമക്കള്‍: ജിനി (വിയന്ന), ടോണി ഐക്കരേട്ട് (സ്വിറ്റ്സര്‍ലന്‍ഡ്), ബേബി പൂവത്തിങ്കല്‍ (ബ്രിസ്ബെയ്ന്‍).

വിവരങ്ങള്‍ക്ക്: അനീഷ് മുണ്ടിയാനി 0043 699 103 00 715.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍