അബുദാബി മലയാളി സമാജം സെമിനാര്‍ സംഘടിപ്പിച്ചു
Tuesday, June 16, 2015 5:56 AM IST
അബുദാബി: അബുദാബി മലയാളി സമാജം ബാലവേദി സംഘടിപ്പിച്ച മാപ്പിളപ്പാട്ടിന്റെ തനിമ എന്ന സെമിനാര്‍ പ്രശസ്ത ഗായകനും രചയിതാവുമായ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു.

അര്‍ഥസമ്പുഷ്ടമായ വരികളിലൂടെ മാത്രമേ ഗാനങ്ങള്‍ നില നില്‍ക്കുകയുള്ളൂ എന്നതിന് ഉദാഹരണമാണ് അനശ്വരനായ കവി പി. ഭാസ്കരാന്‍ മാഷിന്റെ പാട്ടുകള്‍. മലയാളികള്‍ ഇന്നും നെഞ്ചിലേറ്റി നടക്കുന്നതെന്നും അമൂല്യ പ്രതിഭ യായിരുന്ന മാഷിന്റെ ഓര്‍മ പുതുക്കാന്‍ അബുദാബി മലയാളി സമാജം പോലുള്ള സാംസ്കാരിക കേന്ദ്രങ്ങള്‍ മുന്നില്‍ നില്‍ക്കണമെന്നും വി.ടി. മുരളി ഓര്‍മിപ്പിച്ചു.

ബാലവേദി പ്രസിഡന്റ് അഹമ്മദ് ഫാരിസ് യോഗത്തില്‍അധ്യക്ഷത വഹിച്ചു, സമാജം പ്രസിഡന്റ് യേശുശീലന്‍, വൈസ് പ്രസിഡന്റ് പി.ടി. റഫീഖ്, സമാജം സെക്രട്ടറി സതീഷ്കുമാര്‍, കോഓര്‍ഡിഷന്‍ ചെയര്‍മാന്‍ ടി.എ. നസീര്‍, സുലജ കുമാര്‍, വനിതാ വിഭാഗത്തെ പ്രതിനിധീകരിച്ച് നൌഷി ഫസല്‍ എന്നിവര്‍ സംസാരിച്ചു.

ബാലവേദി സെക്രട്ടറി മീനാക്ഷി സ്വാഗതവും ദേവ ദിലീപ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള