സൌദിയില്‍ അനധികൃതമായി സംഭാവന പിരിക്കുന്നതിനെതിരേ ആഭ്യന്തര മന്ത്രാലായത്തിന്റെ മുന്നറിയിപ്പ്
Monday, June 15, 2015 8:17 AM IST
ദമാം: അനധികൃതമായി പിരിക്കുന്ന സംഭാവനകള്‍ ചിലപ്പോള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധ്യതയുണ്െടന്നും ചിലപ്പോള്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടന്നും ആഭ്യന്തര മന്ത്രാലായം ട്വിറ്ററിലൂടെ മുന്നറിയിപ്പു നല്‍കി.

സംഭാവനകളും സക്കാത്തുകളും അര്‍ഹതപ്പെട്ടവര്‍ക്കു നേരിട്ടെത്തിക്കുകയോ ഔദ്യോഗിക കേന്ദ്രങ്ങളെ ഏല്‍പ്പിക്കുകയോ വേണം. അനധികൃതമായി ബാങ്ക് അക്കൌണ്ടുകള്‍ വഴി സംഭാവനകളും സക്കാത്തുകളും മറ്റു വസ്തുക്കളും പിരിക്കുന്നത് നിയമ വിരുദ്ധമാണന്നും നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കി.

അനധികൃതമായി പിരിച്ചെടുക്കുന്ന സംഭാവനകളും സക്കാത്തുകളും പിടിച്ചെടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പില്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം