മെര്‍ക്കലിന്റെ ഓഫീസില്‍ സൈബര്‍ അറ്റാക്ക്
Monday, June 15, 2015 8:16 AM IST
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ലെജിസ്ലേറ്റീവ് ഓഫീസില്‍ സൈബര്‍ ആക്രമണം. പാര്‍ലമെന്റിന്റെ ലോവര്‍ ഹൌസിനെ ലക്ഷ്യംവച്ചായിരുന്നു ആക്രമണമെന്ന് ജര്‍മന്‍ ദേശീയ മാധ്യമം വെളിപ്പെടുത്തി.

ബുണ്ടസ്സ്റാഗിലെ ഓഫീസിലെ കംപ്യൂട്ടര്‍ 'ട്രോജന്‍ ഹോഴ്സ്' സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ജനുവരിയില്‍ റഷ്യന്‍ അനുകൂല ഗ്രൂപ്പു മെര്‍ക്കലിന്റെ ഔദ്യോഗിക വെബ്സൈറ്റ് ബ്ളോക് ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍