സ്വിറ്റ്സര്‍ലന്‍ഡില്‍ മദ്യപിച്ച് വാഹനമോടിച്ചാല്‍ 'മദ്യപന്‍' എന്ന സര്‍ട്ടിഫിക്കറ്റും മൂത്ര പരിശോധനയും
Monday, June 15, 2015 5:52 AM IST
സൂറിച്ച്: മദ്യപാനികള്‍ക്ക് മൂക്കുകയറിട്ടുകൊണ്ട് സ്വിസ് ഭരണകൂടം രംഗത്തുവന്നു. 2014 ജൂലൈയില്‍ നടപ്പില്‍ വന്ന നിയമമനുസരിച്ച് നിലവില്‍ 1.6 ശതമാനത്തില്‍ കൂടുതല്‍ ആല്‍ക്കഹോളിന്റെ അംശം കണ്െടത്തിയാല്‍ (മുന്‍പ് 2.5 ശതമാനമായിരുന്നു) വിശദമായ വൈദ്യ പരിശോധനയ്ക്ക് വിധേയമാകേണ്ടി വരും. ശരീരത്തില്‍ 1.6 ശതമാനം മുതല്‍ മദ്യം ഉണ്ടായാല്‍ വര്‍ഷം നീളുന്ന പരിശോധനകളും 500 സ്വിസ് ഫ്രാങ്ക് പിഴയുമാണ് ശിക്ഷ. ഇനി സ്ഥിരമായി കൂടുതല്‍ മദ്യം ശരീരത്തില്‍ ഉള്ള വ്യക്തികളാണോ എന്നറിയാന്‍ വിശദമായ പരിശോധനയും മാനസിക ചികിത്സയും അതോടൊപ്പം വ്യക്തിയുടെ വിനോദങ്ങള്‍, കുടുംബ പശ്ചാത്തലം തുടങ്ങിയവ പഠനവിധേയമാക്കും.

ഇനി സ്ഥിരമായി രക്തത്തില്‍ മദ്യത്തിന്റെ അളവ് ഉയര്‍ന്നു നിന്നാല്‍ സ്ഥിരം മദ്യപാനി എന്ന സര്‍ട്ടിഫിക്കറ്റും പരിശോധനാ വിഭാഗം നല്‍കും. തുടര്‍ന്നുള്ള
മൂന്നു വര്‍ഷങ്ങളില്‍ പാര്‍ട്ടിക്കു പോയാല്‍ ഭക്ഷണത്തോടൊപ്പം ഒരു ഗ്ളാസ് വൈ
ന്‍ അല്ലെങ്കില്‍ ബിയര്‍ അനുവദിക്കും. അതായത് പരിശോധനയില്‍ മദ്യത്തിന്റെ അളവ് 0.5 ശതമാനത്തില്‍ കൂടരുതെന്ന് അര്‍ഥം. കൂടാതെ മൂന്നു വര്‍ഷം വരെ എല്ലാ ആറു മാസം കൂടുമ്പോഴും മൂത്രപരിശോധനയും നടത്തേണ്ടതാണ്. ഇനി ഒരു ഗ്ളാസ് വൈനോ, ബിയറോ കഴിച്ച ശേഷം ഭക്ഷണം കഴിച്ചില്ലെങ്കിലും ശരീരത്തില്‍ മദ്യത്തിന്റെ അംശം 1.6 ശതമാനത്തില്‍ കൂടുതല്‍ കാണിക്കും.
എന്നാല്‍ സിക്കൂറയുടെ പുതിയ നിയമത്തിനെതിരേ വ്യാപക വിമര്‍ശനങ്ങ

ളും ഇതിനകം വന്നുകഴിഞ്ഞു. ഒരു പാര്‍ട്ടിക്കു മദ്യപിച്ചു വണ്ടിയോടിക്കുന്നവ
നെ സ്ഥിരം മദ്യപാനിയാക്കി ചികിത്സയ്ക്കു വിടുന്ന സര്‍ക്കാരിന്റെ നടപടി
ക്കെതിരെയാണു വിമര്‍ശകര്‍ രംഗത്തുവന്നത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍