ഫോക് ചിത്രരചന മത്സരം സംഘടിപ്പിച്ചു
Monday, June 15, 2015 5:51 AM IST
കുവൈറ്റ്: ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ എക്സ്പാക്റ്റ് അസോസിയേഷന്‍ (ഫോക്) ഫാഹഹീല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ 'ഫോക് രംഗോത്സവ് 2015' എന്ന പേരില്‍ ചിത്രരചന മത്സരം സംഘടിപ്പിച്ചു.

ജൂണ്‍ അഞ്ചിനു ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ അഹമ്മദി ഡല്‍ഹി പബ്ളിക് സ്കൂളില്‍ നടന്ന മത്സരം ഫോക് പ്രസിഡന്റ് എം.പി. ജിതേഷ് ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ നിരവധി മത്സരാര്‍ഥികള്‍ പങ്കെടുത്തു. മത്സരത്തിനു കുവൈറ്റിലെ പ്രശസ്ത ചിത്രകാരന്മാര്‍ നേതൃത്വം നല്‍കുകയും വിധിനിര്‍ണയം നടത്തുകയും ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനം പ്രശസ്ത ചിത്രകാരന്‍ പ്രകാശന്‍ പുത്തൂര്‍, ഫോക് ജനറല്‍ സെക്രട്ടറി ബിജു ആന്റണി, പ്രസിഡന്റ് എം.പി. ജിതേഷ് എന്നിവര്‍ നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍