പ്രഥമ കണ്ണൂര്‍ സംഗമത്തിനു മാഞ്ചസ്റര്‍ ഒരുങ്ങി
Monday, June 15, 2015 5:49 AM IST
മാഞ്ചസ്റര്‍: കണ്ണൂര്‍ ജില്ലക്കാരുടെ പ്രഥമ സംഗമത്തിനായി മാഞ്ചസ്റര്‍ ഒരുങ്ങി. മാഞ്ചസ്ററിലെ പ്രസിദ്ധമായ ഫോറം ഹാള്‍ സെന്ററില്‍ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.

ജൂണ്‍ 20 നു (ശനി) രാവിലെ 10 ന് ആരഭിക്കുന്ന സംഗമത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ രണഭൂമിയായ കണ്ണൂരിലെ ജനങ്ങള്‍ രാഷ്ട്രീയം മറന്നാണ് ഒത്തുചേരുന്നത്. കണ്ണൂരിലെ ജനങ്ങള്‍ മതപരമായും സാമുദായികമായും ധ്രുവീകരണം തീര്‍ത്തും ഇഷ്ടപ്പെടാത്തവരാണ്. ആയതിനാല്‍ സംഗമം കണ്ണൂരിന്റെ മാനസിക ഐക്യം മാത്രമാണു മുദ്രാവാക്യം.

യുകെയുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നവര്‍ക്ക് അവരുടെ നാട്ടുകാരെയും കൂട്ടുകാരെയും സംഗമത്തിലൂടെ കൂട്ടി ചേര്‍ക്കുമ്പോള്‍ മറ്റൊരു ചരിത്ര സംഭവത്തിനു സാക്ഷ്യം വഹിക്കുകയാണ്. ഇതിനായി മാഞ്ചസ്റര്‍ പരിസരത്തുള്ള കണ്ണൂരുകാര്‍ ചേര്‍ന്ന് സ്വാഗതസംഘം രൂപവത്കരിച്ചു. ഇവരുടെ നേതൃത്വത്തില്‍ വരുന്നവര്‍ക്കുവേണ്ട സൌകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞു. യുകെയുടെ വിവിധ ഭാഗങ്ങളിലായി ബുക്ക് ചെയ്തിരിക്കുന്ന ബസുകളും മറ്റു വാഹനങ്ങള്‍ക്കും ഒരുമിച്ചു പാര്‍ക്ക് ചെയ്യാം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലവും ഹാളും ഒന്നിച്ചായതിനാല്‍ സംഗമത്തിന് എത്തുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാകില്ല. രാവിലെ എത്തുന്നവര്‍ക്കു പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് പ്രത്യേകം തയാറാക്കിയ കണ്ണൂര്‍ ഭക്ഷണവും ലഭ്യമാണ്.

ഏഇടഋ, അ ലെവല്‍ പരിക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയവരെ ചടങ്ങില്‍ ആദരിക്കും.

സംഗമത്തോടനുബന്ധിച്ച് ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വിനോദ പരിപാടികളും കുട്ടികള്‍ക്കായുള്ള പ്രത്യേക തയാറാക്കിയ വിനോദങ്ങളും പരിപാടിക്കു കൊഴുപ്പേകുമെന്നതില്‍ സംശയമില്ല. തങ്ങളുടെ കുട്ടികളുടെ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ ഉടന്‍ തന്നെ കോ-ഓര്‍ഡിനേറ്റര്‍ ഷിജു ചാക്കോയെ 07403435777 എന്ന നമ്പരില്‍ ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: സണ്ണി ജോസഫ് 07450990305, അഡ്വ. സിജു ജോസഫ് 07951453134, അഡ്വ. റെണ്‍സന്‍ സഖറിയാസ് 07970470891, സിബി മാത്യു 0772541046, ജോസഫ് മത്തായി 07533079119.

വേദിയുടെ വിലാസം: എീൃൌാ രലിൃല, ണ്യവേലിവെമം ങമിരവലലൃെേ, ങ22 5ഞത