ഡോക്ടര്‍ എന്‍. ഗോപാലകൃഷ്ണന്‍ ജൂണ്‍ 28നു മാഞ്ചെസ്ററില്‍ എത്തും
Monday, June 15, 2015 5:14 AM IST
മാഞ്ചെസ്റര്‍: ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ വിതിംഗ്ട്ടണിലെ ഗാന്ധി ഹാളില്‍ വൈകുന്നേരം മൂന്നിനു നടക്കുന്ന ചടങ്ങില്‍ 'എന്താണ് ഹിന്ദുയിസം, എന്താണ് ഹിന്ദുയിസം അല്ലാത്തത്' എന്ന വിഷയത്തെക്കുറിച്ചു ഡോക്ടര്‍ എന്‍. ഗോപാപാലകൃഷ്ണന്‍ പ്രഭാഷണം നടത്തും. തുടര്‍ന്നു നടക്കുന്ന ചര്‍ച്ചകളില്‍നിന്ന് ഉരുത്തിരിഞ്ഞു വരുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കും.

പൈതൃകത്തിലും ശാസ്ത്രത്തിലും അധിഷ്ഠിതമായ ഭാരതത്തിന്റെ പാരമ്പര്യത്തെ പുനര്‍വിചിന്തനം ചെയ്തുകൊണ്ടുള്ള ഡോ. എന്‍.ഗോപാലകൃഷ്ണന്റെ പ്രസംഗങ്ങള്‍ വളരെ പ്രശസ്തമാണ്. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ അദ്ദേഹം നിരവധി വിദേശ രാജ്യങ്ങളില്‍ തന്റെ പ്രഭാഷണങ്ങല്‍ നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ ഇപ്പോഴത്തെ ഓണററി ഡയറക്ടറുമാണ് അദ്ദേഹം.

നേരത്തേ, മേയ് മൂന്നിനു നടത്താനിരുന്ന സന്ദര്‍ശനം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വയ്ക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗോപകുമാര്‍ ; 07932672467, സുമിത് ബാബു : 07545132255, ബിജു നായര്‍ : 07809673011. ഢലിൌല: ഏമിറവശ ഒമഹഹ, ആൃൌിംശരസ ഞറ, ങമിരവലലൃെേ, ങ20 4ഝആ

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍