ദുബായി ഇസ്ലാഹി സെന്റര്‍ 'അഹ്ലന്‍ റമദാന്‍' ഉദ്ഘാടനം ചെയ്തു
Sunday, June 14, 2015 7:43 AM IST
ദുബായി: ആരാധനകള്‍ക്കൊപ്പം സാമൂഹത്തിന്റെ സങ്കടങ്ങള്‍ തീര്‍ക്കാനുള്ള മാസം കൂടിയാണു വ്രതകാലമെന്നു പണ്ഡിതനും വാഗ്മിയും യുഎഇ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റുമായ അഷ്റഫ് അന്‍സാരി.

ദുബായി ഇസ്ലാഹി സെന്റര്‍ ഹംരിയ സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'അഹ്ലന്‍ റമദാന്‍' പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതിലുപരി ധര്‍മത്തിലൂന്നിയ ജീവിതപന്ഥാവ് വെട്ടിത്തെളിയിക്കുകയാണു വേണ്ടതെന്നും അഷ്റഫ് അന്‍സാരി അഭിപ്രായപ്പെട്ടു.

'റമദാന്‍ വിശ്വാസികളില്‍ വരുത്തേണ്ട മാറ്റം' എന്ന വിഷയത്തില്‍ പ്രമുഖ പണ്ഡിതന്‍ മുജീബ് റഹ്മാന്‍ പാലത്തിങ്ങല്‍ ക്ളാസെടുത്തു. മുജീബ് എടവണ്ണ അധ്യക്ഷത വഹിച്ചു. യൂസുഫ് താനാളൂര്‍, ഷംസീര്‍ മൊയ്തു എന്നിവര്‍ പ്രസംഗിച്ചു.