പ്രതിഭാ സംഗമം നടത്തി
Sunday, June 14, 2015 7:43 AM IST
ദുബായി: ആര്‍ജിത വിജ്ഞാനത്തിലൂടെ സ്വന്തത്തെയും സഹജീവികളെയും പ്രകൃതിയെയും പ്രപഞ്ചത്തെയും അറിയുകയെന്നതാണു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നു യുഎഇ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുള്‍ വാഹിദ് മയ്യേരി.

ദുബായി ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ എ പ്ളസ് ജ്വരം വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തെ തച്ചുടയ്ക്കുകയാണു ചെയ്യുന്നത്. അറിവു മനുഷ്യനെ സംസ്കൃതനാക്കണം. തിരിച്ചറിവ് നല്‍കാത്ത വിദ്യ അജ്ഞത പോലെ അര്‍ഥശൂന്യമാണ്. ഗവണ്‍മെന്റുകളുടെ തല തിരിഞ്ഞ വിദ്യാഭ്യാസ നയംകൊണ്ട് ജോലിയും കൂലിയുമില്ലാതെ തെക്കുവടക്കു നടക്കുന്ന കുറെ എന്‍ജിനിയര്‍മാര്‍ സൃഷ്ടിക്കപ്പെട്ടു. പലതരം തിന്മകളിലും കുറ്റകൃത്യങ്ങളിലും പങ്കാളികളാകുന്നവരില്‍ ഇത്തരം ബിരുദം പേറി നടക്കുന്നുണ്െടന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യനെ മൂല്യവത്കരിക്കുകയാണു വിദ്യാഭ്യാസത്തിലൂടെ നടക്കേണ്ടത്. ഇന്നത്തെ വിദ്യാഭ്യാസ പ്രക്രിയയിലൂടെ അത്തരം ഒരു മൂല്യവത്കരണം സാധ്യമാകുന്നുണ്േടാ എന്ന് പരിശോധിച്ചാല്‍ നിരാശപ്പെടുത്തുന്ന ഉത്തരമാവും ലഭിക്കുക. ഏറ്റവും അഭ്യസ്ത വിദ്യരെന്നു നാം കരുതുന്നവര്‍ പോലും അവരുടെ ഔദ്യോഗിക-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ മൂല്യച്യുതിയുടെ പര്യായങ്ങളായി മാറിയിരിക്കുന്നുവെന്നും അബ്ദുല്‍ വാഹിദ് മയ്യേരി കൂട്ടിച്ചേര്‍ത്തു.

ഇകഋഞ പൊതുപരീക്ഷ, പത്താം ക്ളാസ്, പ്ളസ്ടു പരീക്ഷകള്‍ എന്നിവയില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. അടുത്ത റമദാനില്‍ കൈരളി ചാനലില്‍ ഇസ്ലാമിക ചരിത്രം അവതരിപ്പിക്കുന്ന അബ്ളജ മുജീബിനു പാരിതോഷികം നല്‍കി. സഹീര്‍ നരിക്കുനി, ഷഫീന അഷ്റഫ്, മുജീബ് എടവണ്ണ, യൂസുഫ് താനാളൂര്‍, ഷംസീര്‍ മൊയ്തു എന്നിവര്‍ പ്രസംഗിച്ചു.