'വിമാനത്താവളങ്ങള്‍ സുരക്ഷിതമാക്കണം'
Sunday, June 14, 2015 7:42 AM IST
ദമാം: പ്രവാസികളുടെയും യാത്രക്കാരുടെയും ജീവന്‍ വച്ച് വിലപേശുന്ന വിമാനത്താവള ജീവനക്കാരുടെ നിരുത്തരവാദപരമായ നടപടി അവസാനിക്കാന്‍

ഭരണാധികാരികള്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നു തൃശൂര്‍ കൂട്ടായ്മ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രവാസികളെ കറവപ്പശുക്കളായി കാണുന്ന സമീപനങ്ങള്‍ക്ക് സമൂഹത്തില്‍ മാറ്റം ഉണ്ടാകണമെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ഷാജി മതിലകം അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. മുഹമ്മദ് ഇസ്മായില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോമി ജോണ്‍, സന്തോഷ് എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ശശിധരന്‍ പണിക്കര്‍ (രക്ഷാധികാരി), നാസര്‍ എം. മുഹമ്മദ് (പ്രസിഡന്റ്), ജിമ്മി ആന്റണി (വൈസ് പ്രസിഡന്റ്), അഡ്വ. മുഹമ്മദ് ഇസ്മായില്‍ (സെക്രട്ടറി), മുഹമ്മദ് അലി (ജോ. സെക്രട്ടറി), ഹമീദ് കണിച്ചാട്ടില്‍ (ട്രഷറര്‍) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഷാജി മതിലകം, സഗീര്‍ കെ. മുഹമ്മദ്, രാജു നായിഡു, ഷജില്‍ എസ്. ചെന്ത്രാപ്പിന്നി, ഷെജീര്‍ തളിക്കുളം എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം