ഡബ്ള്യുഎംസിഎ നേപ്പാള്‍ ദുരിതാശ്വാസ നിധി യുക്മ മിഡ്ലാന്‍ഡ്സ് റീജണ്‍ നേതൃത്വത്തിനു കൈമാറി
Sunday, June 14, 2015 7:42 AM IST
ലണ്ടന്‍: യുക്മ മിഡ്ലാന്‍ഡ്സ് റീജണിലെ സജീവ അംഗ സംഘടനയായ വൂസ്റര്‍ഷയര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ണങഇഅ) അംഗങ്ങളില്‍നിന്നു യുക്മ ദേശീയ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം സമാഹരിച്ച നേപ്പാള്‍ ദുരിതാശ്വാസ നിധി റീജണല്‍ നേതൃത്വത്തിനു കൈമാറി.

ജൂണ്‍ 13നു (ശനി) ചേര്‍ന്ന അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അസോസിയേഷന്‍ അംഗംങ്ങളില്‍നിന്നു നേപ്പാള്‍ ദുരിതാശ്വാസനിധിയിലേക്കു പിരിച്ച തുക റീജണല്‍ പ്രസിഡന്റ്, ജയകുമാര്‍ നായര്‍ അസോസിയേഷന്‍ പ്രസിഡന്റ് മോന്‍സി ഏബ്രഹാമില്‍നിന്നും ഏറ്റുവാങ്ങി.

യോഗത്തില്‍ യുക്മ റീജണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നോബി ജോസ്, അസോസിയേഷന്‍ സെക്രട്ടറി റജി തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ, ജോസ് മത്തായി, ഷോണി ജോസ്, സിവി ബിജു എന്നിവര്‍ സന്നിഹിതരായിരുന്നു.

റീജണിലെ മറ്റു അസോസിയേഷനുകള്‍ വരും ദിവസങ്ങളില്‍ അവരവരുടെ വിഹിതം റീജണല്‍ കമ്മിറ്റിക്കു കൈമാറും. അപ്പീല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് റീജണില്‍നിന്നു സമാഹരിക്കുന്ന തുക ഡിസാസ്റര്‍ എമര്‍ജന്‍സി കമ്മിറ്റിയിലേക്ക് എത്തിക്കുന്നതിനായി യുക്മ ദേശീയ നേതൃത്വത്തിനു കൈമാറും. അതോടൊപ്പം അംഗ സംഘടനകളില്‍നിന്നു സമാഹരിച്ച തുക സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്യും.

ദേശീയ നേതൃത്വത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് സംരംഭം വന്‍ വിജയമാക്കിയ ണങഇഅ അംഗങ്ങളെ യുക്മ റീജണല്‍ സെക്രട്ടറി ഡിക്സ് ജോര്‍ജും ട്രഷറര്‍ സുരേഷ് കുമാറും അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: ജെയിംസ് ജോസഫ്