ന്യൂസഫ മക്ക പോളിക്ളിനിക് ആരോഗ്യ ബോധവത്കരണ ക്ളാസ് ജൂണ്‍ 15ന്
Sunday, June 14, 2015 7:37 AM IST
റിയാദ്: നോമ്പനുഷ്ഠിക്കുന്നവരും വെയിലത്ത് ജോലി ചെയ്യുന്നവരും ശ്രദ്ധിക്കേണ്ടതായ ആരോഗ്യകാര്യങ്ങളെക്കുറിച്ചും ഉഷ്ണകാലത്തെ ജീവിതക്രമങ്ങളെകുറിച്ചും ഭക്ഷണരീതികളെകുറിച്ചുമെല്ലാം സാധാരണക്കാരില്‍ അവബോധം വളര്‍ത്തുന്നതിനായി ന്യൂ സഫ മക്ക പോളിക്ളിനിക്ക് ആരോഗ്യ ബോധവത്കരണ ക്ളാസ് സംഘടിപ്പിക്കുന്നു.

പ്രശസ്ത കോളമിസ്റും ആരോഗ്യപ്രവര്‍ത്തകനുമായ ഡോ. വേണു തോന്നക്കല്‍ നേതൃത്വം നല്‍കുന്ന ബോധവത്കരണ ക്ളാസ് ജൂണ്‍ 15നു (തിങ്കള്‍) രാത്രി 8.30ന് ന്യൂ സഫ മക്ക ഓഡിറ്റോറിയത്തിലാണു നടക്കുന്നത്. പരിപാടിയില്‍ ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ ചോദിക്കാനുള്ള അവസരവുമുണ്ടാകും.

വിവരങ്ങള്‍ക്ക്: 056 998 6270.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍