ഷിഫ മലയാളിസമാജം സ്നേഹസംഗമം ജൂണ്‍ 19ന്
Sunday, June 14, 2015 7:35 AM IST
റിയാദ്: ഷിഫ മലയാളിസമാജം പ്രവര്‍ത്തകരുടെ സ്നേഹസംഗമം ജൂണ്‍ 19നു (വെള്ളി) വൈകുന്നേരം അഞ്ചു മുതല്‍ ഷിഫ മുഹമ്മദിയ ഇസ്തിരാഹയില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

റമദാന്‍ മാസത്തില്‍ നടക്കുന്ന സ്നേഹസംഗമത്തില്‍ റമദാന്‍ മാസത്തിന്റെ പവിത്രതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളും സെമിനാറും ഇഫ്താര്‍ സംഗമവും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം അഞ്ചു മുതല്‍ ആറു വരെ വാഹന സൌകര്യവും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍