റെഡിച്ചില്‍ വടം വലി മത്സരം ജൂണ്‍ 20ന്
Sunday, June 14, 2015 7:33 AM IST
റെഡിച്ച് (ലണ്ടന്‍): കെസിഎ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേള റെഡിച്ചിലെ അബ്ബെ സ്പോര്‍ട്സ് സെന്ററില്‍ ജൂണ്‍ 20നു നടക്കും. തുടര്‍ച്ചയായ മൂന്നാം തവണയാണു റെഡിച്ച് റീജണ്‍ കായിക മേളയ്ക്കു വേദിയാകുന്നത്.

യുക്മ മിഡ്ലാന്‍ഡ്സ് റീജണ്‍ കായികമേളയുടെ ഭാഗമായി നടക്കുന്ന വടം വലി മത്സരത്തില്‍ പങ്കെടുക്കുവാനുള്ള ആവേശത്തിലാണു റീജണിലെ അംഗ സംഘടനകള്‍. ടീം തിരിഞ്ഞുള്ള പരിശിലനം വിവിധ അസോസിയേഷനുകള്‍ ആരംഭിച്ചു കഴിഞ്ഞു. വടംവലി മത്സരത്തിന് ഏഴു പേര്‍ക്കാണു പങ്കെടുക്കാന്‍ സാധിക്കുക. ഒപ്പം രണ്ടു പകരക്കാരുടെയും പേരു നല്‍കാം. 620സഴ ആണ് പരമാവധി തൂക്കം. അപകടസുരക്ഷ മത്സരാര്‍ഥികളുടെ ചുമതലയാണ്. പതിനാറു വയസില്‍ താഴെയുള്ള കുട്ടികളുടെ സുരക്ഷ രക്ഷിതാക്കളുടെ ചുമതലയാണ്. വടം വലി വിജയികള്‍ക്കു സമ്മാനത്തുകയും ഉണ്ടായിരിക്കും.

വടംവലി ഒഴികെയുള്ള എല്ലാ ഇനങ്ങള്‍ക്കും മൂന്നു പൌണ്ട് ആണു രജിസ്ട്രേഷന്‍ ഫീസ്. വടംവലി മത്സരത്തിന് 25 പൌണ്ട് ആണ് ഫീസ്. റീജണിലെ മുഴുവന്‍ കായികപ്രേമികളും കായികമേള പ്രയോജനപ്പെടുത്തണമെന്ന് യുക്മ റിജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ അഭ്യര്‍ഥിച്ചു.

വേദിയുടെ വിലാസം: അയയല്യ ടമേറശൌാ ടുീൃ ഇലിൃല, ആശൃാശിഴവമാ ഞീമറ,ഞലററശരേവ, ണീൃരലലൃെേവെശൃല.ആ97 6ഋഖ.