ഷെഫ്ഫീല്‍ഡില്‍ തോമാശ്ളീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂണ്‍ 21ന്
Sunday, June 14, 2015 7:31 AM IST
ഷെഫ്ഫീല്‍ഡ് (ലണ്ടന്‍): ഷെഫീല്‍ഡ് കാത്തലിക് കമ്യൂണിറ്റി മാര്‍ തോമാശ്ളീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷിക്കുന്നു. ലെയ്ന്‍ടോപ്പിലെ പാട്രിക് കത്തോലിക് ചര്‍ച്ചില്‍ ജൂണ്‍ 21ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 1.30 മുതലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് 1.30നു തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റ് കര്‍മം നടക്കും. രണ്ടിന് പ്രസുദേന്തിവാഴ്ച, 2.30നു നടക്കുന്ന തിരുനാള്‍ കുര്‍ബാനയ്ക്കു ഫാ. ജേബി മുക്കാച്ചിറയില്‍ ഒഎഫ്എം കാര്‍മികത്വം വഹിക്കും. ഫാ. തോമസ് മടക്കമൂട്ടില്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകുന്നേരം ആറിനു സണ്‍ഡേ സ്കൂള്‍ ആനിവേഴ്സറി സെലിബ്രേഷന്‍സും കലാസന്ധ്യയും രാത്രി എട്ടിനു സ്നേഹവിരുന്നും നടക്കും.

തിരുനാളില്‍ പങ്കെടുത്തു വിശുദ്ധരുടെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി കേരള കാത്തലിക് കമ്യൂണിറ്റിക്കുവേണ്ടി ഫാ. ബിജു കുന്നക്കാട്ട് അറിയിച്ചു.

പള്ളിയുടെ വിലാസം: ജമൃേശരസ രമവീേഹശര രവൌൃരവ ,ഘമില ീു, ട5 0ഝഎ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍