ഫോബ്മ ഡബ്ള്യുഎംസിഎ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 27ന്
Sunday, June 14, 2015 7:30 AM IST
വോക്കിംഗ്: യുകെയിലെ മലയാളിസമൂഹത്തിന്റെ കലാ-കായിക-സാംസ്കാരിക അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായി രൂപംകൊണ്ട ഫോബ്മയുടെ രണ്ടാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 27നു വോക്കിംഗ് അഡല്‍സ്റോണ്‍ ലെഷര്‍ സെന്ററില്‍ നടക്കും.

വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ഡബ്ള്യുഎംസിഎ) ആണു ഈ വര്‍ഷത്തെ ഫോബ്മ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനു ആതിഥേയരാവുക.

12-18 വയസു വരെയുള്ള കുട്ടികള്‍ക്കായി സിംഗിള്‍സിലും 18 വയസിനു മുകളിലേക്കുള്ളവര്‍ക്കു ഡബിള്‍സിലും ആണു മത്സരങ്ങള്‍ നടക്കുക. ഡബിള്‍സ് മത്സരത്തില്‍ 24 ടീമുകളും 18 വയസു വരെയുള്ള യുവാക്കളുടെ സിംഗിള്‍സ് മത്സരത്തിനു 16 ടീമുകളുമാണു മാറ്റുരയ്ക്കുക. ജൂണ്‍

20 ആണു രജിസ്ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി. 2015 ജൂണ്‍

27 നു പതിനെട്ടു വയസു കഴിയാത്തവര്‍ (1997 ജൂണ്‍ 27 നു ശേഷം ജനിച്ചവര്‍) ആയിരിക്കും കുട്ടികളുടെ വിഭാഗത്തില്‍ മത്സരിക്കുക.

മുതിര്‍ന്നവരുടെ ഡബിള്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 250 പൌണ്ട് കാഷ് അവാര്‍ഡും രണ്ടാം സ്ഥാനക്കാര്‍ക്കു 150 പൌണ്ട് കാഷ് അവാര്‍ഡും സെമിയില്‍ തോല്‍ക്കുന്ന രണ്ടു ടീമുകള്‍ക്കും നൂറു പൌണ്ട് വീതം കാഷ് അവാര്‍ഡും ലഭിക്കും. കുട്ടികളുടെ സിംഗിള്‍സ് മത്സരത്തില്‍ ഒന്നാം സമ്മാനം 100 പൌണ്ട് കാഷ് അവാര്‍ഡും രണ്ടാം സമ്മാനം 75 പൌണ്ട് കാഷ് അവാര്‍ഡും സെമിയില്‍ തോല്‍ക്കുന്ന രണ്ടു പേര്‍ക്കും 50 പൌണ്ട് കാഷ് അവാര്‍ഡും ലഭിക്കും. കൂടാതെ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്കു പ്രത്യേകം രൂപകല്‍പ്പന ചെയ്ത ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്.

സിംഗിള്‍സ് രജിസ്ട്രേഷന്‍ ഫീസ് 10 പൌണ്ടും ഡബിള്‍സ് രജിസ്ട്രേഷന്‍ ഫീസ് ടീമിനു 30 പൌണ്ടും ആയിരിക്കും. ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ുീൃ.ളീയാമ@ഴാമശഹ.രീാ എന്ന ഈ മെയില്‍ വിലാസത്തിലേക്ക് പങ്കെടുക്കുന്ന വ്യക്തികളുടെയും ടീമിന്റെയും പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ് എന്നിവ സഹിതം ഉടന്‍ മെയില്‍ അയയ്ക്കുക. കുട്ടികള്‍ വയസുകൂടി ഇമെയിലില്‍ ഉള്‍പ്പെടുത്തുകയും പ്രായം തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ മത്സര ദിവസം കൊണ്ടു വരേണ്ടതുമാണ്. മത്സരത്തിന്റെ നിയമാവലിയും ഫീസ് അടയ്ക്കുന്നതിനുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങളും ഇ-മെയിലില്‍ത്തന്നെ മത്സരാര്‍ഥികളെ അറിയിക്കും.

ടൂര്‍ണമെന്റിലെ ആദ്യ റൌണ്ട് മത്സരങ്ങള്‍ ലീഗ് ഫോര്‍മാറ്റില്‍ നടക്കുന്നതിനാല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും കുറഞ്ഞത് നാലു മത്സരങ്ങള്‍ എങ്കിലും കളിക്കാന്‍ സാധിക്കും. ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്ന ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചായിരിക്കും പ്രാഥമിക റൌണ്ട് മത്സരം നടക്കുക. ഓരോ ടീമും നാലു കളികള്‍ വീതം നടത്തിയ ശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ നോക്കൌട്ട് റൌണ്ടിലേക്കു പ്രവേശിക്കും.

മത്സരത്തിനുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. മത്സരത്തിനെത്തുന്നവര്‍ക്കും കാണികള്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണവും ലഭ്യമാണ്.

വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ലോറന്‍സ് സേവ്യറിന്റെ നേതൃത്വത്തില്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ തുടങ്ങികഴിഞ്ഞു. ജോയ് പൌലോസ് (പ്രസിഡന്റ്), ലിയോ ജോര്‍ജ് (സെക്രട്ടറി) എന്നിവരടങ്ങുന്ന നിലവിലെ ഡബ്ള്യുഎംസിഎ എക്സിക്യൂട്ടീവ് കമ്മിറ്റി ടൂര്‍ണമെന്റിന്റെ വിജയത്തിനായി ഫോബ്മയ്ക്കൊപ്പം ഉണ്ട്.

വിവരങ്ങള്‍ക്ക് ശിളീ.ളീയാമ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ ജോഷി വര്‍ഗീസ് (കായിക വിഭാഗം കോഓര്‍ഡിനേറ്റര്‍) 07728324877, ലോറന്‍സ് സേവ്യര്‍ (ടൂര്‍ണമെന്റ് കണ്‍വീനര്‍) 07588844565, സോണി ജോര്‍ജ് (ഫോബ്മ നാഷണല്‍ കമ്മിറ്റി അംഗം) 07897927209.

റിപ്പോര്‍ട്ട്: അജിമോന്‍ ഇടക്കര