റിയാദില്‍ അപടകത്തില്‍ മലയാളി മരിച്ചു
Saturday, June 13, 2015 4:40 AM IST
റിയാദ്: മന്‍ഫൂഹയിലെ ബിന്‍ദായല്‍ ഹോളോ ബ്രിക്സ് കമ്പനിയിലെ തൊഴിലാളിയായിരുന്ന അടൂര്‍ കരുനാഗപ്പള്ളി മണപ്പള്ളി വടക്ക് കണ്ണങ്കര തെക്കേതില്‍ കൃഷ്ണന്റെ മകന്‍ രാംദാസ് (57) ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മരിച്ചു. വത്സലയാണ് ഭാര്യ. വിദ്യാര്‍ത്ഥിയായ അരുണ്‍ ദാസ് ഏക മകനാണ്. മൃതദേഹം നാട്ടില്‍ കൊണ്ടു പോകാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍