നെതര്‍ലാന്റ്സില്‍ നിര്യാതനായ മലയാളി വിദ്യാര്‍ത്ഥി ബിബിന്‍ ഐസക്കിന്റെ സംസ്കാരം 15ന്
Saturday, June 13, 2015 4:39 AM IST
ഡബ്ളിന്‍: നെതര്‍ലാന്റ്സില്‍ നിര്യാതനായ മലയാളി വിദ്യാര്‍ത്ഥി ബിബിന്‍ ഐസക്കിന്റെ സംസ്കാരം 15നു തിങ്കളാഴ്ച്ച രാവിലെ പത്തിനു കോഴിക്കോട് ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് വലിയപള്ളിയില്‍ നടക്കും. കോഴിക്കോട് താമരശ്ശേരി സ്വദേശി ബിബിന്‍ ഐസക്ക് (23) ആംസ്റ്റര്‍ഡാം എന്‍ഡോവന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ എന്‍ജിനീയറിംഗ് ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. പരേതന്‍ തിരുവല്ല പരുമല കുടിലില്‍ കുടുംബാംഗമാണ്.

ഈ വര്‍ഷം ആദ്യമാണ് ബിബിന്‍ കോഴ്സിനായി നെതര്‍ലാന്റ്സിലെത്തിയത്. താമരശേരി കാരാടി സിസിലി സദനില്‍ ഐസക്ക് ചാക്കോയുടെയും സിസിലി ഫിലിപ്പിന്റെയും മകനാണ്. സഹോദരി ബിബി (ദുബായി), അനിന്‍ ജോര്‍ജ് (ദുബായി) സഹോദരി ഭര്‍ത്താവാണ്.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍