യൂറോപ്യന്‍ യുവ എന്‍ജിനിയര്‍മാര്‍ക്കു ജര്‍മനിയില്‍ ജോലി ചെയ്യാന്‍ താത്പര്യം
Friday, June 12, 2015 8:11 AM IST
ബര്‍ലിന്‍: വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ എന്‍ജിനിയറിംഗിനു പഠിക്കുന്നവരില്‍ അമ്പതു ശതമാനത്തിനും താത്പര്യം ജര്‍മന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍. ഏറ്റവും കൂടുതല്‍ യൂറോപ്യന്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്കു താത്പര്യമുള്ള പത്തു സ്ഥാപനങ്ങളില്‍ അഞ്ചും ജര്‍മനിയില്‍.

സീമെന്‍സ്, ബിഎംഡബ്ള്യു, എയര്‍ബസ്, ബോഷ്, ഡെയിംലര്‍ എന്നിവയാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട ജര്‍മന്‍ കമ്പനികള്‍.

എന്നാല്‍, കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന സീമെന്‍സിനെ ഇക്കുറി ഐബിഎം മറികടന്നു. എന്‍ജിനിയര്‍മാര്‍ക്കും ഐടി മേഖലയിലുള്ളവര്‍ക്കും ജര്‍മന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ താത്പര്യം കൂടാന്‍ കാരണം അവ പുറത്തിറക്കുന്ന നിലവാരമുള്ള ഉത്പന്നങ്ങളാണെന്നും വിലയിരുത്തപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍