ജര്‍മനിയില്‍ മലയാളി കുടുംബസംഗമത്തിനു ജൂണ്‍ 12നു തിരിതെളിയും
Friday, June 12, 2015 8:11 AM IST
സ്റുട്ട്ഗാര്‍ട്ട്: ബാഡന്‍ വ്യുര്‍ട്ടംബെര്‍ഗ് മലയാളി ജര്‍മന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരുന്ന മലയാളി ജര്‍മന്‍ കുടുംബസംഗമത്തിനു ജൂണ്‍ 12ന് (വെള്ളി) ഏഴിനു തിരി തെളിയും. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സംഗമം ഫാല്‍സിലെ എസ്താളിലുള്ള സെന്റ് മറിയാ ക്ളോസ്ററിലാണു നടക്കുന്നത്.

വിനോദത്തിനും വിശ്രമത്തിനും വിജ്ഞാനത്തിനുമായി വേദിയൊരുക്കുന്ന സംഗമത്തില്‍ ജര്‍മനിയെക്കൂടാതെ യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍നിന്നും നിരവധി മലയാളികുടുംബങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

പ്രവാസി മലയാളികളുടെ സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, കായിക മല്‍സരങ്ങള്‍, കലാപരിപാടികള്‍, യോഗാ പരിശീലനം എന്നിവ മേളയെ സമ്പന്നമാക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: വിനോദ് ബാലകൃഷ്ണ 072532099987, ജോസഫ് വെള്ളാപ്പള്ളില്‍ 07231 766870, തെരേസ പനയ്ക്കല്‍ 0721 6647193, സാബു ജേക്കബ് ആറാട്ടുകുളം 07741 6408561.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍