സ്റുഡന്റ്സ് ഇന്ത്യ പ്രസംഗ മത്സരം മെഹനാസ് അലിക്ക് ഒന്നാം സ്ഥാനം
Friday, June 12, 2015 5:40 AM IST
അല്‍കോബാര്‍: 'ഇസ്ലാം ജീവിതത്തിന്റെ കണ്ണാടി' കാമ്പയിനിന്റെ ഭാഗമായി സ്റുഡന്റ്സ് ഇന്ത്യ അല്‍കോബാര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച പ്രസംഗ മത്സരത്തില്‍ മെഹനാസ് അലി ഒന്നാം സമ്മാനം നേടി. ജുബൈലില്‍നിന്നുമുള്ള ബാസിം മുഹമ്മദ് രണ്ടാം സ്ഥാനവും മുഹമ്മദ് ഫയാസ് മൂന്നാം സ്ഥാനവും നേടി.

മാതൃകാ വിദ്യാര്‍ഥി ഇസ്ലാമിക വീക്ഷണത്തില്‍ എന്നതായിരുന്നു പ്രസംഗ വിഷയം. കുട്ടികളുടെ പ്രഭാഷണ കഴിവ് കണ്െടത്തുന്നതോടൊപ്പം, ഇസ്ലാമിക അധ്യാപനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും തങ്ങളുടെ ജീവിതം കൊണ്ടുതന്നെ മാതൃക ഉണ്ടാകണമെന്ന ബോധം കുട്ടികളില്‍ സൃഷ്ടിക്കാനും പരിപാടിയിലൂടെ സാധിച്ചതായി ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

പങ്കെടുത്ത എല്ലാ കുട്ടികളും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനമായിരുന്നു കാഴ്ച വച്ചതെന്നും അതുകൊണ്ടുതന്നെ വിധിനിര്‍ണയം എളുപ്പമായിരുന്നില്ലെന്നും മുഖ്യ വിധികര്‍ത്താവയിരുന്ന അക്ബര്‍ വാണിയമ്പലം അഭിപ്രായപ്പെട്ടു.

അമീന്‍ വി. ചൂനൂര്‍, മെഹര്‍ സൈഫ് എന്നിവരായിരുന്നു മറ്റു വിധി കര്‍ത്താക്കള്‍. ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. അബ്ദുസലാം, കമ്മിറ്റി അംഗം അബ്ദുള്‍ റഷീദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ ഡോ. അബ്ദുസലാം, അബ്ദുള്‍ റഷീദ്, അക്ബര്‍ വാണിയമ്പലം എന്നിവര്‍ വിതരണം ചെയ്തു.

തനിമ അംഗങ്ങളുടെയും സഹകാരികളുടെയും കുട്ടികളില്‍ പത്താം ക്ളാസ്, പ്ളസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. പ്ളസ്ടു വിഭാഗത്തില്‍ റഷ സലാം, സുമയ്യ അബ്ദുള്‍ ഗഫൂര്‍, അഹമദ് വസീം ബിനു സലാം, പത്താം ക്ളാസ് വിഭാഗത്തില്‍ മര്‍വ സലാം, അല്‍ഫാസ് അഷറഫ്, നസിയ സൈന നൌഫല്‍, ദില്‍ഷാദ് മന്‍സൂര്‍ എന്നിവര്‍ക്ക് സ്റുഡന്റ്സ് ഇന്ത്യയുടെ ഉപഹാരം നല്‍കി. ഫിദ സലാഹുദ്ദീന്‍ ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. അബ്ജിത് സ്വാഗതവും ഉമര്‍ ഫാറൂഖ് നന്ദി പറഞ്ഞു. വസീം, കെ.ടി. സജീര്‍, ഖലീല്‍, ജിസ്ന സാബിക് എന്നിവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം