അഹ്ലന്‍ വസഹ്ലന്‍ യാ റമദാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, June 12, 2015 5:39 AM IST
കുവൈറ്റ്: സമാഗതമായ പരിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന അഹ്ലന്‍ വ സഹ്ലന്‍ യാ റമദാന്‍ പ്രോഗ്രാമിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

ജൂണ്‍ 12നു (വെള്ളി) വൈകുന്നേരം 4.30നു സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി (സീനിയര്‍) സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കുവൈറ്റില്‍ സന്ദര്‍ശനത്തിനെത്തിയ വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സി.എം. സാബിര്‍ നവാസ് മദനി, ഐഎസ്എം. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ് കൊടക്കാട്, ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ ലക്ചറര്‍ മഅഷൂഖ് സ്വലാഹി, എംഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷബീബ് സ്വലാഹി എന്നിവര്‍ യഥാക്രമം ഓരോ വീട്ടിലും സ്നേഹസന്ദേശം റമദാനിനെ സന്ദേശം, സകാത് എന്ത്? എന്തിന്?, നോമ്പിന്റെ വിധി വിലക്കുകള്‍ എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്നു സെന്റര്‍ പ്രസിഡന്റ് പി.എന്‍. അബ്ദുള്‍ ലത്തീഫ് മദനി സമാപന പ്രസംഗം നടത്തും. പരിപാടിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വാഹനസൌകര്യമേര്‍പ്പെടുത്തിയിട്ടുണ്െടന്നും പത്രക്കുറിപ്പില്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 23915217, 24342948, 90993775.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍