മൈക്കയുടെ ഔട്ട്ഡോര്‍ സ്പോര്‍ട്സ് ഡേ പള്‍ഫ്രി പാര്‍ക്കില്‍
Friday, June 12, 2015 5:35 AM IST
ലണ്ടന്‍: മിഡ്ലാന്‍ഡ്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ (മൈക്ക) ഔട്ട് ഡോര്‍ സ്പോര്‍ട്സ് ഡേ ജൂണ്‍ 13നു (ശനി) രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചുവരെ വാല്‍സല്‍ പള്‍ഫ്രി പാര്‍ക്കില്‍ നടക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ വിഭാഗങ്ങളില്‍ വിവിധ കായിക ഇനങ്ങളാണ് നടക്കുക. മത്സരാവസാനം വടംവലിയും ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൈക്കയിലെ എല്ലാ അംഗങ്ങളെയും സ്പോര്‍ട്സ് ഡേയിലേക്കു സ്വാഗതം ചെയ്യുന്നതായി മൈക്ക പ്രസിഡന്റ് ജോണ്‍ മുളയിങ്കല്‍, സ്പോര്‍ട്സ് ഡേ സംഘാടകരായ റൂബി ചെമ്പലയില്‍, റെജി ചെറിയാന്‍ എന്നിവര്‍ അറിയിച്ചു.

പാര്‍ക്കിന്റെ വിലാസം: ജമഹളൃല്യ ുമൃസ ണമഹമെഹഹ,ണട1 4അച. ഠ

മൈക്കയുടെ ഇന്‍ഡോര്‍ സ്പോര്‍ട്സ് മത്സരങ്ങളുടെ ഫൈനല്‍ ഓഗസ്റ് 22 നും ഓണാഘോഷം ഓഗസ്റ് 29നും ബാര്‍ബിക്യു സെപ്റ്റംബര്‍ 13 നും നടക്കുമെന്നു കമ്മിറ്റി അറിയിച്ചു.