യുക്മ നാഷണല്‍ കായിക മേള ലോഗോ പ്രകാശനം ചെയ്തു
Friday, June 12, 2015 5:31 AM IST
ലണ്ടന്‍: യുക്മയുടെ ദേശീയ കായികമേള ലോഗോ നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റു വേദിയില്‍ പ്രകാശനം ചെയ്തു. നാഷണല്‍ സെക്രട്ടറി സജീഷ് ടോം നാഷണല്‍ ട്രഷറര്‍ ഷാജി തോമസിനു കൈമാറിയാണു പ്രകാശനം നിര്‍വഹിച്ചത്.

ദേശീയ വൈസ് പ്രസിഡന്റ് മാമന്‍ ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ബിജു പന്നിവേലില്‍, സൌത്ത് വെസ്റ് റീജണല്‍ പ്രസിഡന്റ് സുജു ജോസഫ്, മിഡ്ലാന്‍ഡ്സ് പ്രസിഡന്റ് ജയകുമാര്‍, സൌത്ത് ഈസ്റ് പ്രസിഡന്റ് മനോജ് കുമാര്‍, ഈസ്റ് ആംഗ്ളിയ പ്രസിഡന്റ് സണ്ണി മത്തായി, നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ ടിറ്റോ തോമസ്, തോമസ് മാറാട്ട്കളം, മിഡ്ലാന്‍ഡ്സ് റിജണല്‍ സെക്രട്ടറി ഡിക്സ് ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ജൂലൈ 18 നു ബര്‍മിംഗ്ഹാമില്‍ സട്ടന്‍ കോള്‍ഡ് ഫീല്‍ഡിലാണു കായികമേള നടക്കുന്നത്. രാവിലെ 10 ന് ആരംഭിച്ചു വൈകുന്നേരം അഞ്ചിനു അവസാനിക്കത്തക്ക വിധത്തില്‍ ആണു കായികമേള തീരുമാനിച്ചിരിക്കുന്നത്. മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നുവെന്നു യുക്മ നാഷണല്‍ കമ്മിറ്റി അറിയിച്ചു.

വിലാസം: ണഥചഉഘഋഥ ഘഋകടഡഞഋ ഇഋചഠഞഋ, ടഡഠഠഛച ഇഛഘഉഎകഋഘഉ ആകഞങകചഏഒഅങ / ആ736 ഋആ.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്