വിമാനയാത്രയില്‍ കൈയില്‍ കരുതാവുന്ന ലഗേജിന്റെ വലിപ്പത്തിനു പരിധി കുറയുന്നു
Thursday, June 11, 2015 8:19 AM IST
ലണ്ടന്‍: വിമാനയാത്രക്കാര്‍ക്ക് കൈയില്‍ കരുതാവുന്ന ലഗേജിന്റെ വലുപ്പം കുറയ്ക്കാന്‍ അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ ശിപാര്‍ശ ചെയ്തു. 55-35-20 സെന്റീമീറ്ററാണ് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്ന പരിധി. സാധാരണഗതിയില്‍ ഉപയോഗിച്ചു വരുന്ന ലഗേജുകളെക്കാള്‍ വളരെ കുറവാണിത്.

ലുഫ്താന്‍സ, എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേസ് എന്നിവ നിര്‍ദേശം അംഗീകരിക്കാന്‍ തത്ത്വത്തില്‍ തീരുമാനിച്ചുകഴിഞ്ഞു. എല്ലാ വിമാനങ്ങളുടെയും ഓവര്‍ഹെഡ് ലോക്കറുകളില്‍ സ്ഥലം ലാഭിക്കുകയാണു ലക്ഷ്യം.

എല്ലാ വിമാനങ്ങള്‍ക്കും പൊതുവായ ലഗേജ് വലുപ്പം പരിധി നിശ്ചയിക്കുന്നതോടെ ചെക്ക് ഇന്‍ ഡെസ്കുകളിലെ തര്‍ക്കവും ഒഴിവാക്കാമെന്നാണ് അയാട്ട അഭിപ്രായപ്പെടുന്നത്. ഒരു എയര്‍ലൈന്‍ അനുവദിക്കുന്ന വലുപ്പം മറ്റൊരു എയര്‍ലൈന്‍ അനുവദിക്കാത്ത സാഹചര്യം ഇപ്പോഴുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍