എയര്‍ ഇന്ത്യയില്‍ ആഭ്യന്തര യാത്രകള്‍ക്കു മണ്‍സൂണ്‍ ഓഫര്‍
Thursday, June 11, 2015 5:36 AM IST
ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: എയര്‍ ഇന്ത്യ, ഇന്ത്യയിലെ ആഭ്യന്തര യാത്രകള്‍ക്ക് 1777 രൂപക്ക് ടിക്കറ്റ് മണ്‍സൂണ്‍ ഓഫര്‍ ടിക്കറ്റുകള്‍ നല്‍കുന്നു.

ജൂണ്‍ 10 (ബുധന്‍) മുതലാണു ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്ന സമയം. ആഭ്യന്തര നെറ്റ്വര്‍ക്കിലെ 142 സ്റേഷനുകളിലേക്കും ഈ ഓഫര്‍ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാം. ഓഫര്‍ ടിക്കറ്റുകള്‍ ഉപയോഗിച്ച് ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 യാത്ര ചെയ്യാം.

എയര്‍ ഇന്ത്യാ വെബ്സൈറ്റ്, എയര്‍ ഇന്ത്യാ ബുക്കിംഗ് ഓഫീസുകള്‍, ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1800 180 1407 തുടങ്ങി എല്ലാ സംവിധാനങ്ങളില്‍ക്കൂടി ഈ ഓഫര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. സമ്മര്‍ അവധിക്കാലം അടുത്തു വരുന്ന ജര്‍മന്‍, യൂറോപ്യന്‍ പ്രവാസികള്‍ക്കും ഈ ഓഫര്‍ പ്രയോജനപ്പെടുത്താം. എന്നാല്‍ പെട്ടെന്നു ബുക്കു ചെയ്യുകയാണെങ്കില്‍ മാത്രമേ ഈ രണ്ടു ദിവസത്തെ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍