മഴവില്‍ സംഗീത നിശ തരംഗമാകുന്നു
Thursday, June 11, 2015 5:31 AM IST
ബോണ്‍മൌത്ത്: ബോണ്‍മൌത്തില്‍ ജൂണ്‍ 13ന് (ശനി) നടക്കുന്ന മഴവില്‍ സംഗീതത്തിനു യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നു നിരവധി സംഗീതജ്ഞര്‍ പങ്കെടുക്കും. നാല്‍പ്പതിലധികം ഗാനങ്ങളും വിവിധ കലാപരിപാടികളുമായി മൂന്നു മണിക്കൂറിലധികം നീളുന്ന മഴവില്‍ സംഗീത സായാഹ്നം ഇതിനകം തന്നെ മലയാളികള്‍ നെഞ്ചിലേറ്റി കഴിഞ്ഞു. യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍, യുക്മ നാഷണല്‍ സെക്രട്ടറി സജീഷ് ടോം, അവയവദാന രംഗത്ത് സജീവമായ മലയാളികളുടെ അഭിമാനമായ ഡോ. അജിമോള്‍ പ്രദീപ്, യുക്മ കലാതിലകം മിന്നാ ജോസ് തുടങ്ങിയ പ്രമുഖര്‍ ചേര്‍ന്ന് മഴവില്‍ സംഗീതത്തിനു തിരി തെളിക്കും.

ഡോ. അജിമോള്‍ പ്രദീപിന്റെ നേതൃത്വത്തില്‍, അവയദാനത്തെക്കുറിച്ച് പ്രത്യേക കാമ്പയിനിംഗും ഉപഹാറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവബോധവും ജനങ്ങളില്‍ എത്തിക്കുമ്പോള്‍ മഴവില്‍ സംഗീതത്തിനും അത് അഭിമാന നിമിഷമാകും. നിരവധിപേര്‍ അവയവദാന സമ്മതപത്രത്തില്‍ ഒപ്പു വയ്ക്കുമെന്നാണു കരുതുന്നതെന്നു സംഘാടകര്‍ അറിയിച്ചു.

ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന മഴവില്‍ സംഗീതത്തിനു വളര്‍ന്നു വരുന്ന കൊച്ചുഗായകര്‍ക്കും അവസരമൊരുക്കുന്നതിനു സംഘാടകര്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. നാല്‍പ്പതോളം യുക്മ ഗാനങ്ങള്‍ക്കും അടിപൊളി ഗാനങ്ങള്‍ക്കും പുറമേ യുകെ മലയാളികളുടെ അഭിമാനമായ ലിറ്റില്‍ എന്‍ജെലസ് വേദിയില്‍ സംഗീത വിരുന്നൊരുക്കും കൂടാതെ ബോണ്‍മൌത്തിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി കൂട്ടായ്മകളില്‍നിന്നുള്ള കലാകാരന്മാര്‍ കലാപരിപാടികളുമായി രംഗത്തെത്തും.

പൂര്‍ണമായും സൌജന്യമായി നടത്തുന്ന മഴവില്‍ സംഗീത നിശയ്ക്ക് എത്തുന്നവര്‍ക്കായി സൌജന്യ പാര്‍ക്കിംഗ് സൌകര്യവും മിതമായ നിരക്കില്‍ കേരളീയ നാടന്‍ വിഭവങ്ങളോടെയുള്ള ഭക്ഷണശാലയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ആകര്‍ഷകമായ സമ്മാനങ്ങളോടെയുള്ള റാഫിള്‍, പരിപാടിയുടെ മറ്റൊരാകര്‍ഷണമായിരിക്കും.

വിവരങ്ങള്‍ക്ക്: അനീഷ് ജോര്‍ജ്, മഴവില്‍ സംഗീതം, 07915061105

വിലാസം: ണഋടഠങഛഛഞട ങഋങഛഞകഅഘ ഒഅഘഘ 231 ടഠഅഠകഛച ഞഛഅഉ , ണഋടഠങഛഛഞട, ആഛഡഞചഋങഛഡഠഒ, ആഒ22 0ഒദ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍