മുനീര്‍ക്കയില്‍ മലയാളിയുടെ വീട്ടില്‍ മോഷണം
Monday, June 8, 2015 7:50 AM IST
ന്യൂഡല്‍ഹി: മുനീര്‍ക്കയില്‍ മലയാളിയുടെ വീട്ടില്‍ മോഷണം. ശനിയാഴ്ച രാവിലെ 7.15നാണു സംഭവം. 111 ബി മുനീര്‍ക്ക വില്ലേജിലെ സെക്കന്‍ഡ് ഫ്ളോറില്‍ താമസിക്കുന്ന ഓമനക്കുട്ടന്റെ വീട്ടില്‍നിന്നു മൈക്രോമാക്സ് മൊബൈലും ഗോള്‍ഡ് പാദസ്വരവുമാണു മോഷണം പോയത്. മോഷ്ടാവെന്നു സംശയിക്കുന്ന ആള്‍ ബര്‍മുഡയും ടീഷര്‍ട്ടും തൊപ്പിയും കൂളിംഗ് ഗ്ളാസും ധരിച്ചാണു വന്നതെന്നു ഗ്രൌണ്ട് ഫ്ളോറില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറയില്‍നിന്നും വ്യക്തമായിട്ടുണ്ട്. നോര്‍ത്ത് ഈസ്റ് സ്വദേശികളാണു മോഷ്ടാക്കളെന്നു കരുതുന്നു. വസന്ത് വിഹാര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്