ഹൈബി ഈഡന് യൂറോപ്യന്‍ യൂണിയന്റെ ആദരം
Saturday, May 30, 2015 3:02 AM IST
കൊച്ചി: യൂറോപ്യന്‍ യൂണിയന്‍ വിസിറ്റേഴ്സ് പ്രോഗ്രാം നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ബെല്‍ജിയം പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എയെ ആദരിച്ചു.

യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ വിവിധ മേഖലകളില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങളും നയപരിപാടികളും മറ്റു രാജ്യങ്ങളുമായി പങ്കുവയ്ക്കുക എന്ന ഉദ്ദേശത്തോടെ നടന്ന പരിപാടിയിലെ ഏക ഇന്ത്യന്‍ പ്രതിനിധിയായിരുന്നു ഹൈബി ഈഡന്‍.

ഇയുവിപിയുടെ ബ്രസല്‍സിലെ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് മൈറീഡ മക്ഗിന്നസ് ഹൈബിക്ക് ഉപഹാരം സമ്മാനിച്ചു. പാര്‍ലമെന്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ ഷള്‍സ് പങ്കെടുത്തു.