ഇന്ത്യന്‍ റെയില്‍വേ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാകുന്നു
Saturday, May 30, 2015 2:47 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ റെയില്‍വേയുടെ മാപ്പും, സമയ വിവരങ്ങളും ഇനി മുതല്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാകുന്നു. ആദ്യമായി ഇന്ത്യയിലെ പ്രധാന എട്ടു സിറ്റികളിലെ റെയില്‍വേ സമയമാണ് ഗൂഗിളാല്‍ ലഭിക്കുക. ഇപ്പോള്‍ 12,000 ട്രെയിനുകളുടെ സമയക്രമവും, വിവരങ്ങളും, റൂട്ടുമാണ് ഗൂഗിള്‍ ലഭ്യമാകുന്നത്. എന്നാല്‍ രണ്ടു മാസത്തിനുള്ളില്‍ എല്ലാ ഇന്ത്യന്‍ നഗരങ്ങളിലേക്കുമുള്ള റെയില്‍ വിവരങ്ങളും, സമയക്രമങ്ങളും ഗൂഗിള്‍ മാപ്പില്‍ ലഭ്യമാക്കും.

ഉടന്‍ തന്നെ ഇന്ത്യയിലെ ബസ് റൂട്ടുകള്‍, മെട്രോ സര്‍വ്വീസുകള്‍ എന്നിവയെക്കുറിച്ചുമള്ള വിവരങ്ങളും ഗൂഗിള്‍ ലഭ്യമാകും. ആദ്യം പ്രധാന നഗരങ്ങളായ അഹമ്മദാബാദ്, ബംഗലൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കൊത്ത, മുംബൈ, പൂനെ, ദില്ലി എന്നീ നഗരങ്ങളിലെ ഗതാഗത സംവിധാനങ്ങളുടെ വിവരങ്ങളാണ് ഗൂഗിള്‍ മാപ്പില്‍ ലഭ്യമാക്കുന്നത്. താമസിയാതെ ഇന്ത്യയൊട്ടുക്കുള്ള വിവരങ്ങള്‍ ലഭ്യമാക്കും. ഗൂഗിള്‍ മാപ്പിലെ ഗൂഗിള്‍ ട്രാന്‍സിറ്റില്‍ പ്രത്യേക ഫീച്ചറായിട്ടാണ് ട്രെയിന്‍, ബസ് സമയ ക്രമങ്ങളും, വിവരങ്ങളും ഗൂഗിള്‍ ചേര്‍ക്കുന്നത്. ഇത് വിദേശ ടൂറിസ്റ്റുകള്‍ക്കും, പ്രവാസികള്‍ക്കും വളരെയേറെ പ്രയോജനപ്പെടും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍