ജര്‍മനിയില്‍ മാതാവിന്റെ തിരുനാള്‍ ജൂണ്‍ 13,14 തീയതികളില്‍
Saturday, May 30, 2015 2:47 AM IST
കൊളോണ്‍: കൊളോണില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും ഇടവക ദിനവും ജൂണ്‍ 13,14 (ശനി, ഞായര്‍) തീയതികളില്‍ നടക്കും. സമൂഹത്തിന്റെ മുപ്പത്തിയഞ്ചാമത്തെ തിരുനാളാണ് ഇത്തവണ ആഘോഷിക്കുന്നത്.

കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയെ തുടര്‍ന്നുള്ള പൊതുയോഗത്തില്‍ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി നൂറ്റിമുപ്പതോളം പേരടങ്ങുന്ന വിവിധ കമ്മറ്റികളും രൂപീകരിച്ചു.

വിവിധ കമ്മറ്റി കണ്‍വീനര്‍മാരായി ഡെസീന തോട്ടുങ്കല്‍(ലിറ്റര്‍ജി), കുഞ്ഞുമോന്‍ പുല്ലങ്കാവുങ്കല്‍ (ഡെക്കറേഷന്‍/പ്രദക്ഷിണം), എംഎസ്എംഐ സിസ്റേഴ്സ് സോളിങ്ങന്‍ (നേര്‍ച്ച), വര്‍ഗീസ് ശ്രാമ്പിക്കല്‍ (ശബ്ദസാങ്കേതികം), തോമസ് അറമ്പന്‍കുടി (ഫിനാന്‍സ്), ഗ്രേസി പഴമണ്ണില്‍ (ഫസ്റ് എയ്ഡ്), ഷീബ കല്ലറയ്ക്കല്‍/എല്‍സി വടക്കുംചേരി (ഭക്ഷണം), അനിജ മറ്റത്തില്‍ (വാഫലന്‍/നൂഡില്‍സ്), ജോസുകുട്ടി കളത്തിപ്പറമ്പില്‍ (പാനീയം), ബേബിച്ചന്‍ കലേത്തുംമുറിയില്‍ (കഫേ/ ലഘുഭക്ഷണം), ഗ്രിഗറി മേടയില്‍ (ലോട്ടറി), ലീബ ചിറയത്ത് (കള്‍ച്ചറല്‍/സമാപന പ്രോഗ്രാം), ആന്റണി കുറന്തോട്ടത്തില്‍ (ഫോട്ടോ/വീഡിയോ), റോസി വൈഡര്‍ (പുനര്‍ക്രമീകരണം), ആന്റണി സഖറിയാ (സ്റേജ്), അജീന മറ്റത്തില്‍ (വിനോദം), ഹെസോ തോമസ് മൂര്‍ (ഗതാഗതം) എന്നിവരെ തെരഞ്ഞെടുത്തു. ജൂണ്‍ 7 ന് ഞായറാഴ്ച ഇഗ്നേഷ്യസച്ചന്റെ അദ്ധ്യതയില്‍ കണ്‍വീനറന്മാരെയും സ്റിയറിംഗ് കമ്മറ്റിയുടെയും സംയുക്തസമ്മേളനം നടക്കും.

കൂടാതെ ഇന്‍ഡ്യന്‍ സമൂഹത്തിന്റെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളായ ഡേവീസ് വടക്കുംചേരി(കണ്‍വീനര്‍), മേഴ്സി തടത്തില്‍, എല്‍സി വേലൂക്കാരന്‍, ആന്റണി സഖറിയാ, ബെനഡിക്ട് കോലത്ത്, സാബു കോയിക്കേരില്‍, ഷീബ കല്ലറയ്ക്കല്‍, ജോസ് കുറുമുണ്ടയില്‍, ബേബി നെടുംകല്ലേല്‍ എന്നിവരും നിയുക്ത പ്രസുദേന്തി ടോമി തടത്തിലും പ്രവര്‍ത്തിക്കുന്നു.

ജര്‍മനിയിലെ എസ്സന്‍, ആഹന്‍, കൊളോണ്‍ എന്നീ രൂപതകളിലെ ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്‍ഡ്യന്‍ സമൂഹം സ്ഥാപിതമായിട്ട് നാല്‍പ്പത്തിയാറ് വര്‍ഷമായി.കൊളോണ്‍ കര്‍ദ്ദിനാളിന്റെ കീഴിലുള്ള ഇന്‍ഡ്യന്‍ സമൂഹത്തിന്റെ ചാപ്ളെയിനായി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. കഴിഞ്ഞ പതിനാലു വര്‍ഷമായി സേവനം അനുഷ്ടിക്കുന്നു.

കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൌവന്‍ ദേവാലയത്തിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. കണ്ണൂര്‍, പേരാവൂര്‍ സ്വദേശി ജോസ്/ അച്ചാമ്മ മറ്റത്തില്‍ കുടുംബമാണ് നടപ്പുവര്‍ഷത്തെ പ്രസുദേന്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎം.ഐ. 0221 629868, 01789353004, വടക്കുംചേരി (കണ്‍വീനര്‍) 0221 5904183, ജോസ് മറ്റത്തില്‍ (പ്രസുദേന്തി) 02173 420915. വെബ്സൈറ്റ്: വു://ംംം.ശിറശരെവലഴലാലശിറല.റല

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലി