അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സാംസ്കാരിക സായാഹ്നം മേയ് 29ന്
Thursday, May 28, 2015 8:29 AM IST
അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ അബുദാബി മേയ് 29 നു (വെള്ളി) സാംസ്കാരിക സായാഹ്നം സംഘടിപ്പിക്കുന്നു.

രാത്രി 8.30ന് 'സിനിമയും രാഷ്ട്രീയവും' എന്ന വിഷയത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകന്‍ രണ്‍ജി പണിക്കര്‍ മുഖ്യ പ്രഭാക്ഷണം നടത്തുന്നു. തുടര്‍ന്നു സെന്റര്‍ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും അരങ്ങേറും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള