അബുദാബി നൊസ്റാള്‍ജി ഡ്രോയിംഗ് ആന്‍ഡ് പെയിന്റിംഗ് മത്സരം ജൂണ്‍ 12ന്
Thursday, May 28, 2015 8:28 AM IST
അബുദാബി: നൊസ്റാള്‍ജിയ അബുദാബി യുഎഇയിലെ വിദ്യാര്‍ഥികള്‍ക്കായി ഡ്രോയിംഗ് ആന്‍ഡ് പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു.

ജൂണ്‍ 12നു (വെള്ളി) രാവിലെ 9.30 മുതല്‍ അബുദാബി മലയാളി സമാജത്തിലാണു മത്സരങ്ങള്‍.

18 വയസു വരെയുള്ള വിദ്യാര്‍ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് കളറിംഗ്, ഡ്രോയിംഗ് ആന്‍ഡ് പെയിന്റിംഗ് കൈയെഴുത്ത്, കൈയെഴുത്തു ശാസ്ത്രം എന്നീ വിഷയങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

മത്സരത്തിന്റെ അപേക്ഷ ഫോറം നൊസ്റാള്‍ജിയ വെബ്സൈറ്റ് ിീമെേഹഴശമൌമല.രീാ ല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം നൊസ്റാള്‍ജിയ വെബ്സൈറ്റിലോ ൃലളഹലരശീിേ@ിീമെേഹഴശമൌമല.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ അബുദാബി മലയാളിസമാജം ഓഫീസിലോ ജൂണ്‍ 10നു മുമ്പ് സമര്‍പ്പിക്കേണ്ടതാണ്.

വിവരങ്ങള്‍ക്ക്: മനോജ് ബാലകൃഷ്ണന്‍ 050 4695607.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള