അനോര സൌജന്യ മെഡിക്കല്‍ ക്യാമ്പ് മേയ് 29ന്
Thursday, May 28, 2015 8:28 AM IST
അബുദാബി: തിരുവനന്തപുരം നിവാസികളുടെ സംഘടനയായ അനോര യൂണിവേഴ്സിറ്ററി ഹോസ്പിറ്റലുമായി ചേര്‍ന്നു സൌജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.

മേയ് 29നു (വെള്ളി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണു ക്യാമ്പ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നേരിട്ടു എത്തുകയോ മുന്‍കൂട്ടി രജിസ്റര്‍ ചെയ്യാന്‍ 050 5712775, 050 6175795 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള