അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാംസ്കാരിക സന്ധ്യ ജൂണ്‍ 29ന്
Thursday, May 28, 2015 8:27 AM IST
അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാംസ്കാരികസന്ധ്യ സംഘടിപ്പിക്കുന്നു. ജൂണ്‍ 29നു (വെള്ളി) രാത്രി 7.30നാണ് പരിപാടി.

കേരള പബ്ളിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്നു റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന പ്രമുഖ കലാകാരന്മാരായ മൈലാഞ്ചി ഫൈം ഹംദ നൌഷാദ്, പ്രമുഖ ഗസല്‍ ഗായകന്‍ സിയ ഉള്‍ ഹഖ്, റിഷാം, അമല്‍ ബഷീര്‍ എന്നിവര്‍ പങ്കെടുക്കുന്ന സംഗീത സദസും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള