ഫോക്കസ് കുവൈറ്റ് യാത്രയയപ്പു നല്‍കി
Thursday, May 28, 2015 8:21 AM IST
കുവൈറ്റ്: മുപ്പത്തിയെട്ടു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്ഥിരതാമസത്തിനായി നാട്ടില്‍ പോകുന്ന ഫോക്കസ് കുവൈറ്റ് യൂണിറ്റ് പതിമൂന്നിന്റെ സജീവാംഗവും അബു ഗെയ്തു കമ്പനിയിലെ കോഓര്‍ഡിനേറ്ററുമായ പത്തനംതിട്ട കോന്നി സ്വദേശി പി.ജി. സക്കറിയായ്ക്കു ഫോക്കസ് കുവൈറ്റ് യാത്രയയപ്പു നല്‍കി.

ഫോക്കസ് പ്രസിഡന്റ് ബാബുക്കുട്ടി കെ. മാത്യു ഫലകം നല്‍കി. സെക്രട്ടറി സജീവ് കുമാര്‍, ഷാജി തങ്കച്ചന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി.ജി. സക്കറിയ മറുപടി പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് തമ്പി ലൂക്കോസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍