കുവൈറ്റ് ഒഐസിസി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരമവാര്‍ഷികം ആചരിച്ചു
Thursday, May 28, 2015 8:17 AM IST
കുവൈറ്റ്: ഒഐസിസി ജവഹര്‍ലാല്‍ നെഹ്റുവിന്റെ 51-ാം ചരമ വാര്‍ഷികം മൌനപ്രാര്‍ഥനയോടുകൂടി ആചരിച്ചു.

ഒഐസിസി ഓഫീസില്‍ നടന്ന മൌനപ്രാര്‍ഥനയ്ക്കും പുഷ്പാര്‍ച്ചനയ്ക്കും കുവൈറ്റ് ഒഐസിസി ദേശീയ അധ്യക്ഷന്‍ വര്‍ഗീസ് പുതുക്കുളങ്ങര നേതൃത്വം നല്‍കി. ദേശീയ ഭാരവഹികളും വിവിധ ജില്ലാ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍