ഇന്ത്യന്‍ സോഷ്യല്‍ ഫോറം തിരൂരങ്ങാടി മേഖല കമ്മിറ്റി രൂപവത്കരിച്ചു
Thursday, May 28, 2015 8:14 AM IST
റിയാദ്: റിയാദിലെ വള്ളിക്കുന്ന്, തിരൂരങ്ങാടി അസംബ്ളി മണ്ഡലങ്ങളിലെ ഇന്ത്യല്‍ സോഷ്യല്‍ ഫോറം (ഐഎസ്എഫ്) പ്രവര്‍ത്തകര്‍ സംയുക്തമായി തിരൂരങ്ങാടി മേഖല കമ്മിറ്റി രൂപവത്കരിച്ചു.

പുതിയ ഭാരവാഹികളായി ഹബീബ് റഹ്മാന്‍ ചേലേമ്പ്ര (പ്രസിഡന്റ്), അബ്ദുള്‍ ഗഫൂര്‍ കോട്ടക്കല്‍ (വൈസ് പ്രസിഡന്റ്), ഫൈസല്‍ കൊടിഞ്ഞി (ജനറല്‍ സെക്രട്ടറി), ജുനൈസ് ചേലേമ്പ്ര (സെക്രട്ടറി) എന്നിവരടങ്ങിയ ഒമ്പതംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ചേലേമ്പ്ര കാക്കഞ്ചേരി കിംഫ്രാ പാര്‍ക്കില്‍ സ്ഥാപിക്കുന്ന ആഭരണനിര്‍മാണശാലയുടെ പ്രവര്‍ത്തനത്തില്‍നിന്നു വ്യവസായപ്രമുഖര്‍ പിന്മാറണമെന്നു യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

പരിസരവാസികളുടെ ആരോഗ്യത്തിലും കുടിവെള്ളത്തിലും ആശങ്കകള്‍ വീഴ്ത്തുന്ന വ്യവസായങ്ങള്‍ കിംഫ്രയില്‍ അനുവദിക്കരുത്. ഇതിനെതിരേ പരിസരവാസികള്‍ നടത്തിവരുന്ന സമരത്തോട് ഐഎസ്എഫ് മേഖല കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഐഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സൈതലവി ചുള്ളിയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഹബീബ് റഹ്്മാന്‍ ആലപ്പുഴ തെരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിച്ചു. മുസ്തഫ ചേളാരി സ്വാഗതവും ഗഫൂര്‍ കോട്ടക്കല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍